രക്തം തരാം ജീവനായ്….. രോഗികളുടെ ജീവന് കൈത്താങ്ങായി രക്തദാനത്തിന്റെ മൂന്നു പതിറ്റാണ്ട്
അമ്പത് തവണ രക്തം ദാനം ചെയ്ത ഷാജന് ചക്കാലക്കലിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രക്തബാങ്കിന്റെ ചുമതലയുള്ള ഡോ. സജിത്ത് വിളമ്പല്‍ രക്തദാന സര്‍ട്ടിഫിക്കറ്റ് നല്കുന്നു
ഇരിങ്ങാലക്കുട: തുടക്കം 18 ാം വയസില്‍, ഇതുവരെ ചെയ്തത് 50 രക്തദാനം. ഇനിയും ജീവന് കൈത്താങ്ങാകുവാന്‍ രക്തം നല്കുവാന് തയാറാണെന്ന് ഇരിങ്ങാലക്കുട സ്വദേശി ഷാജന് ചക്കാലക്കല്‍. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു 50 ാമത്തെ രക്തദാനം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കെസിവൈഎം പ്രസ്ഥാനത്തിലൂടെ രക്തദാന ക്യാമ്പുകള്‍ നടത്തിയാണ് രക്തദാനത്തിന് തുടക്കം കുറിച്ചത്. പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയിലായിരുന്നു ആദ്യ രക്തദാനം. പിന്നീട് രക്തദാനം ജീവിതചര്യയായി മാറി. കഴിയുന്ന സമയങ്ങളിലെല്ലാം രക്തദാനത്തിന് തയാറാകാറുണ്ട്.
തൃശൂര്‍ മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങള്‍ക്കു പുറമേ ചെന്നൈ ആശുപത്രിയിലും രക്തദാനം നടത്തിയിട്ടുണ്ട്. കത്തീഡ്രല്‍ ട്രസ്റ്റിയും കെസിവൈഎം രൂപത ജനറല്‍ സെക്രട്ടറിയുമായും സേവനമനുഷ്ടിച്ചിട്ടുള്ള ഷാജന് ആവശ്യമുള്ളവര്‍ക്കെല്ലാം രക്തം സംഘടിപ്പിച്ചു നല്കാന് സമയം കണ്ടെത്താറുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രക്തബാങ്കിന്റെ ചുമതലയുള്ള ഡോ. സജിത്ത് വിളമ്പില്‍ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്കി.

ആലപ്പാട്ട് പാലത്തിങ്കല്‍ തറവാട്ടുയോഗം നടത്തി
തുറവന്‍കാട് പുല്ലൂര്‍ റോഡില്‍ കോണ്‍ക്രീറ്റ് ബേം കാനയുടെ ഉദ്ഘാടനം നടത്തി
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്
ആരോഗ്യ വികസനത്തിന്റെ സന്ദേശവുമായി ഫിറ്റ് 4 ലൈഫ് സീസണ് 2 വനിതകളുടെ മിനി മാരത്തോണ്‍ സെന്റ് ജോസഫ്സ് കോളജില്‍
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു