സിപിഐ ജില്ലാ സമ്മേളനം, കലാസംഗമപുരിയില് പ്രതിഭകളുമായി ഒരു സൗഹൃദ സന്ധ്യ നടത്തി

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക കായിക മേഖലകളിലെ പ്രതിഭകളുമായി നടന്ന മുഖാമുഖം പരിപാടിയില്‍ പദ്മശ്രീ പെരുവനം കുട്ടന്മാരാരെ റവന്യൂ മന്ത്രി കെ. രാജന് ആദരിക്കുന്നു
ഇരിങ്ങാലക്കുട: സമര സംഗമഭൂമിയും കലാസംഗമപുരിയുമായ ഇരിങ്ങാലക്കുടയില്‍ 10 മുതല്‍ 13 വരെ നടക്കുന്ന സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക കായിക മേഖലകളിലെ പ്രതിഭകളുമായി നടന്ന മുഖാമുഖം റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കലാകാരരായ പദ്മശ്രീ കലാമണ്ഡലം ഗോപി, പദ്മശ്രീ പെരുവനം കുട്ടന്മാരാര്, കലാനിലയം രാഘവന്, സദനം കൃഷ്ണന്‍കുട്ടി എന്നിവരെ ചടങ്ങില്‍ വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ആദരിച്ചു.
മനീഷ് വര്‍ഗ്ഗീസ്, ഗംഗാധരന് കാവല്ലൂര്‍, പ്രഷീജ ഗോപിനാഥന്, കലാപരമേശ്വരന്, ഹൃദ്യഹരിദാസ്, അഭിലാഷ്, എ.എം. സുബ്രഹ്മണ്യന്, ടി.എന്‍ രാമചന്ദ്രന്, രാജേഷ് തംബുരു, കെ.ആര്, റഷീദ് കാറളം, തേശേരി നാരായണന്, ശിവദാസ് തത്തംപിള്ളി, വി.എസ്. വസന്തന്, എം.സി. രമണന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സിനിമ സംവിധായകന് പ്രേംലാല്‍, ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്. രമേഷ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, കെ.എസ്. ജയ, പി. മണി, ബിനോയ് ഷബീര്‍, അഡ്വ. പി.ജെ. ജോബി, മിഥുന് പോട്ടോക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അഡ്വ. രാജേഷ് തമ്പാന് സ്വാഗതവും എന്‍.കെ. ഉദയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.