ഗ്യാസ് സിലിണ്ടര് ചോര്ച്ച; പൊള്ളലേറ്റ് ചികില്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട: ഗ്യാസ് സിലിണ്ടര് ചോര്ച്ചയെ തുടര്ന്നുണ്ടായ തീപിടുത്തത്തില് ഗുരുതരമായി പൊള്ളലേറ്റ് ചികില്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂര് എരുമത്തടം ഫ്രണ്ട്സ് ലൈനില് തൃക്കോവില് വാരിയത്ത് വീട്ടില് രവീന്ദ്രന്റെ ഭാര്യ ജയശ്രീ ( 60) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രണ്ട് മണിയോടെയാണ് ഗ്യാസ് സിലിണ്ടര് ചോര്ന്ന് തീ പിടിച്ച് രവീന്ദ്രനും ഭാര്യ ജയശ്രീക്കും ഗുരുതമായി പൊള്ളലേറ്റത്. രവീന്ദ്രന് എറണാകുളം മെഡിക്കല് സെന്ററില് ചികില്സയിലാണ്. രവീന്ത്രന്രെ നില ഗുരുതരമായി തുടരുകയാണ്. സംസ്കാരം പിന്നീട്. മക്കള്-സൂരജ് (എസ്ബിഐ ബാങ്ക്, വള്ളിവട്ടം), ശ്രീരാജ്. മരുമക്കള്- ഹിമ (എസ്ബിഐ ബാങ്ക്,ഇരിങ്ങാലക്കുട), പാര്വതി.