എതിരാളികള്‍ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥികളെ ആദരിക്കല്‍ ചടങ്ങ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എതിരാളികള്‍ വന്ന് കൊണ്ടേയിരിക്കും. എതിരാളികള്‍ പണി എടുക്കുന്നത് നമ്മളെ ഇല്ലാതാക്കാന്‍ വേണ്ടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചു. പക്ഷേ ഒരു പടി താഴോട്ട് ഇറക്കിയിട്ടുണ്ടെങ്കില്‍ വിജയത്തിലേക്കുള്ള പടികള്‍ കണ്ട് മുന്നേറണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥികളെ ആദരിക്കല്‍ ചടങ്ങ് ഇരിങ്ങാലക്കുട എസ്എന്‍ ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ബിജെപി ജില്ലാ പ്രഭാരി അഡ്വ. എം.എ. വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ്് എ.ആര്. ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണന്, കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറിമാരായ ശ്യംജി മാടത്തിങ്കല്‍, അഖിലാഷ് വിശ്വനാഥന്, അജീഷ് പൈക്കാട്ട്, ലോചനന്‍ അമ്പാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.സി. രമേഷ്, ജിതേഷ് മോഹന്‍, രമേശ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു. ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ് സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ ജൂ-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് മെഡല്‍ തിളക്കത്തില്‍ അല്‍ബാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ബഹുനില ദീപാലങ്കാര പന്തലിന്റെ കാല് നാട്ടുകര്‍മ്മം നടത്തി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; നേര്ച്ചപ്പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി