നടവരമ്പ് സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി
വേളൂക്കര: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗിച്ചു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി. ശങ്കരനാരായണന് നിര്‍വഹിച്ചു. 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്കൂളിന്റെ ചുറ്റുമതിലിന്റെയും സ്കൂളിലെ എട്ടു എ ക്ലാസ് റൂം ഹൈടെക് സൗകര്യം ഒരുക്കുന്നതിന്റെയും ഉദ്ഘാടനമാണു നിര്‍വഹിച്ചത്. കൂടാതെ സ്കൂളിലേക്കാവശ്യമായ 70 ജോഡി ബെഞ്ചും ഡെസ്കും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം. നസറുദ്ദീനും ഹെഡ്മിസ്ട്രസ് എ.എ. ലാലിയ്ക്കും കൈമാറി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെയ്സി ജോസ്, പിടിഎ പ്രസിഡന്റ് അനിലന്‍ മഠത്തിപറമ്പില്‍, സി.ബി. ഷക്കീല, സ്റ്റാഫ് സെക്രട്ടറി താജുദ്ദീന്, സുരേഷ് ബാബു, പ്രിന്‍സിപ്പല്‍ എം. നസറുദ്ദീന്‍, ഹെഡ്മിസ്ട്രസ് എ.എ. ലാലി എന്നിവര്‍ പ്രസംഗിച്ചു.


ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു