എടതിരിഞ്ഞി ബാങ്കിൽ പച്ചക്കറി സംഭരണ വിപണന കേന്ദ്രം ആരംഭിച്ചു

എടതിരിഞ്ഞി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി എടതിരിഞ്ഞി സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കോഓപ്പ്മാര്‍ട്ട് കോടംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. മണി അധ്യക്ഷത വഹിച്ചു. ടി.ആര്. ഭൂവേശ്വരന്, സി.കെ. സുരേഷ്ബാബു, ടി.വി. വിബിന്, വത്സല വിജയന് എന്നിവര്‍ പ്രസംഗിച്ചു.