കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം

ലക്ഷ്യത്തെ മറികടന്ന് 147.13 ശതമാനം വരുമാനം; 17 യാത്രകളില്‍നിന്ന് 7.35 ലക്ഷം രൂപയുടെ അധികവരുമാനം
ഇരിങ്ങാലക്കുട: പരിമിതികളെ മറികടന്ന് ഉല്ലാസയാത്രകളുടെ വിജയക്കുതിപ്പ് തുടരുകയാണ് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിച്ച ഉല്ലാസയാത്രകളില്‍ സംസ്ഥാനതലത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് രണ്ടാം സ്ഥാനം. ലക്ഷ്യമിട്ട വരുമാനത്തിന്റെ 147.13 ശതമാനം കൈവരിച്ചാണ് ഇരിങ്ങാലക്കുട ഈ നേട്ടം സ്വന്തമാക്കിയത്. 149.70 ശതമാനം വരുമാനം നേടിയ ചേര്‍ത്തലയാണ് ഒന്നാംസ്ഥാനത്ത്. കാഞ്ഞങ്ങാട് മൂന്നാംസ്ഥാനവും നേടി. ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യത്തിലും യാത്രക്കാരുടെ താത്പര്യം കണക്കിലെടുത്ത് ഓഗസ്റ്റ് മാസത്തിലെ അവധി ദിവസങ്ങളില്‍ നടത്തിയ ഉല്ലാസയാത്രകളാണ് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിക്ക് നേട്ടമായത്. 17 യാത്രകളില്‍നിന്നായി 7,35,670 രൂപയുടെ അധികവരുമാനം ലഭിച്ചു. അഞ്ചുലക്ഷം രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ലക്ഷ്യത്തേക്കാള്‍ ഏറെ ഉയര്‍ന്ന വരുമാനം നേടിയാണ് ഇരിങ്ങാലക്കുട ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന താത്പര്യത്തിന് പിന്നാലെ സെപ്റ്റംബറിലും നിരവധി വിനോദയാത്രകളാണ് ഇരിങ്ങാലക്കുടയില്‍നിന്ന് ഒരുങ്ങുന്നത്.ഇതില്‍ ഏറെ ശ്രദ്ധേയമായത് ഹൈദരാബാദ് യാത്രയാണ്. 25ന് രാവിലെ ഏഴിന് ഇരിങ്ങാലക്കുടയില്‍നിന്ന് പുറപ്പെട്ട് 29ന് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന യാത്രയ്ക്ക് യാത്ര, താമസം, പ്രവേശന ഫീസ്, ഭക്ഷണം എന്നിവ ഉള്‍പ്പടെ ഒരാള്‍ക്ക് 16,480 രൂപയാണ് നിരക്ക്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്, രാമോജി ഫിലിം സിറ്റി ഉള്‍പ്പടെ 12 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഇതിനുപുറമേ നീലക്കുറിഞ്ഞികള്‍ പൂത്തുനില്ക്കുന്ന മൂന്നാറിലെ ചൊക്രമുടി, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രദര്‍ശനവും വള്ളസദ്യയും, മലക്കപ്പാറ, ഗുരുവായൂര്‍, കേരള പഴനി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. പരിമിതമായ വിഭവങ്ങളുമായി മികച്ച നേട്ടം കൈവരിച്ച ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ മുന്നേറ്റം, കുറഞ്ഞ ചെലവില്‍ കൂടുതല്‍ യാത്രാനുഭവങ്ങള്‍ തേടുന്നവര്‍ക്കിടയില്‍ ബജറ്റ് ടൂറിസത്തിനുള്ള സ്വീകാര്യതയും വ്യക്തമാക്കുന്നു
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
രാത്രി ചൂടും പവര്‍കട്ടും; ഉറക്കം നഷ്ടപ്പെട്ട് സാധാരണക്കാര്‍
ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം
കാരുണ്യവും പ്രത്യാശയും ക്രൈസ്തവ സേവനങ്ങളുടെ മുഖമുദ്ര: മന്ത്രി ഒ.ജെ. ജെനീഷ്
150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം