വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥി ഇ.എന്‍. ശ്രീനാഥിന്റെ അഭ്യര്‍ഥന നോട്ടീസ് പ്രകാശനം ചെയ്തപ്പോള്‍.
എടതിരിഞ്ഞി: 28ന് നടക്കുന്ന വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കണ്വെന്ഷന് എടതിരിഞ്ഞി എച്ച്ഡിപിസമാജം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഹാളില്‍ വച്ച് നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റുമാരായ ഷാറ്റോ കുര്യന്, സോമന് ചിറ്റേത്ത്, മഹിളാ കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗീതാ മനോജ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അയ്യൂബ് കരൂപ്പടന്ന, ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോബി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, ഐ.കെ. ശിവജ്ഞാനം, ടികെ. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കെ.ആര്. പ്രഭാകരന്, കെ.കെ. ഷൗക്കത്തലി, കെ.ആര്. ഔസേഫ്, ഒ.എന്‍. ഹരിദാസ്, സ്ഥാനാര്‍ഥി ഇ.എന്‍. ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷനില്‍ ബ്ലോക്ക് ഡിവിഷനിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും യുഡിഎഫിന്റെ നേതാക്കളും പങ്കെടുക്കുകയും സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന നോട്ടീസ് പ്രകാശനം നടത്തുകയും ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി