സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെയും മുദ്ര അസോസിയേഷന് ഫോര്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെയും നേതൃത്വത്തില്‍ നടന്ന സീതാസ്വയംവരം കഥകളി.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെയും മുദ്ര അസോസിയേഷന് ഫോര്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെയും ആഭിമുഖ്യത്തില്‍ സീതാസ്വയംവരം ആട്ടക്കഥ അരങ്ങേറി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഐകെഎസ് സെല്ലും സംയുക്തമായാണ് ഈ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ കഥകളി ക്ലബ് പ്രസിഡന്റ് രമേശന് നമ്പീശന് ആമുഖപ്രഭാഷണം നടത്തുകയും ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മുദ്ര അസോസിയേഷന് ഫോര്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ പ്രതിനിധി നിഷ മേനോന് കളിയരങ്ങിലെ കലാകാരന്മാരെ പരിചയപ്പെടുത്തി. പ്രതിഭാധനരായ യുവകലാകാരന്മാര് അണിനിരന്ന ഈ കളിയരങ്ങില്‍ ശ്രീരാമനായി കലാമണ്ഡലം വിഷ്ണുമോനും സീതയായി കലാമണ്ഡലം റിയയും വേഷമിട്ടു. ദശരഥനായി കലാമണ്ഡലം സായ്കാര്ത്തികും ലക്ഷ്മണനായി കലാനിലയം അജയ് ശങ്കറും പരശുരാമനായി കലാമണ്ഡലം ശബരിനാഥും രംഗത്തെത്തി. ഹരിശങ്കര്‍ കണ്ണമംഗലം, കലാമണ്ഡലം ശ്രീജിത്ത് മാരാര്‍ എന്നിവരാണ് പിന്നണിയില്‍ സംഗീതമൊരുക്കിയത്. ചെണ്ടയില്‍ കലാമണ്ഡലം നിഥിന് കൃഷ്ണ, കലാമണ്ഡലം സുഹാസ് എന്നിവരും മദ്ദളത്തില്‍ കലാമണ്ഡലം നാരായണന്, കലാനിലയം ശ്രീജിത്ത് എന്നിവരും അണിനിരന്നു. കലാനിലയം വിഷ്ണു പ്രസാദാണ് ചുട്ടി വിഭാഗം കൈകാര്യം ചെയ്തത്. അണിയറ സഹായികളായി നെടുമുടി മധുസൂദനപ്പണിക്കര്‍, കലാമണ്ഡലം മനേഷ്, നാരായണന്‍കുട്ടി എന്നിവരും ചമയങ്ങള്‍ ഇരിങ്ങാലക്കുട ശ്രീപാര്‍വതി കലാകേന്ദ്രവും നിര്‍വ്വഹിച്ചു. പരിപാടികള്‍ക്ക് ശേഷം കഥകളി ക്ലബ് വൈസ് പ്രസിഡന്റ് എ.എസ്. സതീശന് നന്ദി രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി