ഇതൊക്കെ നേരത്തെ ആകാമായിരുന്നു അധികൃതരേ…
പ്രതിഷേധം ഉയര്‍ന്നതോടെ അധികൃതര്‍ കണ്ണു തുറന്നു, ഒടുവില്‍ ക്രൈസ്റ്റ് കോളജ് റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയാകുന്നു: നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട: ഏറെക്കാലമായി തകര്‍ന്നു കിടക്കുന്ന ക്രൈസ്റ്റ് കോളജ് റോഡിലെ ദുരിതയാത്രയ്ക്ക് പരിഹാരമായി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ദിവസവും നൂറുകണക്കിന് വാഹനങ്ങളും ക്രൈസ്റ്റ് കോളജിലേക്കുള്ള വിദ്യാര്‍ഥികളും കടന്നുപോകുന്ന പ്രധാന റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇല്ലാതായതോടെ പ്രദേശവാസികള്‍ തന്നെ മുന്നിട്ടിറങ്ങി കുഴികളില്‍ കഴിയും വിധം കോണ്‍ക്രീറ്റ് ഇട്ടിരുന്നു. എന്നാല്‍ വാഹനങ്ങള്‍ കയറിയിറങ്ങി ശക്തമായ മഴയിലും വളരെ വേഗം തന്നെ റോഡില്‍ കൂടുതല്‍ അപകടാവസ്ഥയിലുള്ള കുഴികള്‍ രൂപപ്പെടുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ദീപികയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങി. തകര്‍ന്ന റോഡിലെ കുഴിയില്‍ വാഴ വച്ചായിരുന്നു പ്രതിഷേധം. കെഎസ്ടിപി സംസ്ഥാന പാത നിര്‍മാണവും ടാറ് വില ഉയര്‍ന്നതുമെല്ലാം റോഡ് നവീകരണത്തെ പ്രതിസന്ധിയില്‍ ആക്കിയെന്നാണ് നഗരസഭ വിശദീകരിച്ചത്. ഇതിനിടയില്‍ ഒരു വാഹനത്തിനും കടന്നുപോകാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടക്കുന്ന ഭാഗം നവീകരിക്കാതെ ക്രൈസ്റ്റ് കോളജിന് മുന്നിലുള്ള ജംഗ്ഷന് മാത്രം ആഴ്ചകളോളം റോഡ് അടച്ചിട്ട് നവീകരിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
നിലവില്‍ തകര്‍ന്നു കിടക്കുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിക്കാണ് തുടക്കം ഇട്ടിരിക്കുന്നത്. മാപ്രാണം ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ ഇളകിയ മെറ്റലുകളും കല്ലുകളും തെറിക്കുന്ന സാഹചര്യമാണ്. ഇരുചക്രവാഹന യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കുഴിയുടെ ആഴം തിരിച്ചറിയാനും കഴിയാത്ത അവസ്ഥയാണ്. ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതന്‍, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ദിവസേന വലിയ തോതില്‍ ആളുകള്‍ എത്തുന്ന മേഖലയാണിത്. അതിനാല്‍ റോഡിന്റെ നിലവിെ ശോചനീയാവസ്ഥ ഗതാഗതസുരക്ഷയെയും നഗരത്തിലെ ദൈനംദിന യാത്രയെയും നേരിട്ട് ബാധിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ചക്കകം പണികള്‍ പൂര്‍ത്തീകരിച്ച് റോഡ് തുറന്നു നല്കുവാനാണ് നീക്കം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം സമാപിച്ചു
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു