ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം സമാപിച്ചു
പുത്തന്‍ചിറ ഫൊറോന മതബോധന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.

കടുപ്പശേരി: പുത്തന്‍ചിറ ഫൊറോന മതബോധന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം കടുപ്പശേരി തിരുഹൃദയ ദേവാലയത്തില്‍ നടന്നു. പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പുത്തന്‍ചിറ ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. ജോമിന് ചെരടായി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വിശ്വാസപരിശീലന ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
കലോത്സവ ജോയിന്റ് കണ്‍വീനര്‍ സോഫി പീറ്റര്‍, രചനാമത്സര കണ്‍വീനര്‍ റെജിന്‍ ഷാജന്, അവതരണ മത്സര കണ്‍വീനര്‍ തോമസ് ഇടപ്പിള്ളി, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി അമ്പിളി ബിജു, ട്രഷറര്‍ വിക്ടര്‍ തോംസണ്‍, കടുപ്പശേരി പിടിഎ പ്രസിഡന്റ് ജോബി ഇടപ്പിള്ളി, കൈക്കാരന് ബിജു കോങ്കോത്ത്, ജനറല്‍ കണ്‍വീനര്‍ ജോ വര്‍ഗീസ് ഡെന്നി എന്നിവര്‍ സംസാരിച്ചു. 60 പോയിന്റ് നേടി പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 42 പോയിന്റോടെ കൊറ്റനെല്ലൂര്‍ ഔവര്‍ ലേഡി ഓഫ് ഫാത്തിമ മാതാ ചര്‍ച്ച് രണ്ടാം സ്ഥാനവും ഈസ്റ്റ് പുത്തന്‍ചിറ 38 പോയിന്റോടെ സെന്റ് ജോസഫ് ചര്‍ച്ച് മൂന്നാം സ്ഥാനവും നേടി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്‍ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി