സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം സേവാഭാരതിയുടെയും അരിപ്പാലം പണിക്കാട്ടില് ശ്രീഭുവനേശ്വരി ക്ഷേത്രസമിതിയുടെയും കൊമ്പിടിഞ്ഞാമാക്കില് ലയണ്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില് സംഘടിപ്പിച്ച സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് എസ്എന്ഡിപി സമാജം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബിനു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പൂമംഗലം സേവാഭാരതിയുടെയും അരിപ്പാലം പണിക്കാട്ടില് ശ്രീഭുവനേശ്വരി ക്ഷേത്രസമിതിയുടെയും കൊമ്പിടിഞ്ഞാമാക്കില് ലയണ്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില് ഇരിങ്ങാലക്കുട മെട്രോ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് ക്ഷേത്ര സമിതി ഹാളില് വച്ച് നടത്തി. എസ്എന്ഡിപി സമാജം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബിനു ഉദ്ഘാടനം നിര്വഹിച്ചു. പൂമംഗലം സേവാഭാരതി പ്രസിഡന്റ് എ.പി. ലോഹിദാക്ഷന് അധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ സമിതി അംഗം സായി റാംജി സേവാ സന്ദേശം നല്കി. ലയണ്സ് ഡിസ്ട്രിക്ട് കോ ഓര്ഡിനേറ്റര് ജോണ്സണ് കോലങ്കണ്ണി മുഖ്യതിഥിയായി പങ്കെടുത്തു. മെട്രോ ഐ കെയര് കണ്സള്ട്ടന്റ് ഒഫ്താല്മോളജിസ്റ്റ് ഡോ. സുജ ജോര്ജ് വളവി രോഗികളെ പരിശോധിച്ചു. സ്വാമിനി ശങ്കര സദാനന്ദ സരസ്വതി, ജയ്സന് പാറേക്കാടന് എന്നിവര് സംസാരിച്ചു. ഗിരീഷ് വട്ടേക്കാട് നന്ദി പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം
എസ്ഐആര് തെറ്റെങ്കില് തോമസ് ഉണ്ണിയാടന് എംഎല്എ രാജി വെക്കണം: ബിജെപി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വെന്ഷനും നേതൃസംഗമവും നടത്തി
പുല്ലൂര് ചമയം നാടകരാവിന് കൊടിയേറി