കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വെന്ഷനും നേതൃസംഗമവും നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷനും നേതൃസംഗമവും ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള് ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷനും നേതൃസംഗമവും ഇരിങ്ങാലക്കുട വ്യാപാരഭവനില് വച്ചു നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള് ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്മാന് കെ.കെ. പോളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല് സെകട്ടറി എന്.ആര്. വിനോദ് കുമാര്, ജില്ലാ ട്രഷറര് ജോയ് മൂത്തേടന്, ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രന്, ജില്ലാ സെക്രട്ടറി പി.ജി. രഞ്ജിമോന് എന്നിവര് വിശിഷ്ടാതിഥികളായി. നിയോജകമണ്ഡലം വൈസ് ചെയര്മാന് പി.പി. ജോഷി, യൂത്ത് വിംഗ് നിയോജക മണ്ഡലം ചെയര്മാന് ജോമോന് പേങ്ങിപറമ്പില്, വനിതാ വിംഗ് ചെയര്പേഴ്സന് സുനിത ഹരിദാസ് എന്നിവര് സംസാരിച്ചു. നിയോജക മണ്ഡലം ജനറല് കണ്വീനര് ഷാജു പാറേക്കാടന് സ്വാഗതവും ട്രഷറര് ശിവരാമന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം
എസ്ഐആര് തെറ്റെങ്കില് തോമസ് ഉണ്ണിയാടന് എംഎല്എ രാജി വെക്കണം: ബിജെപി
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര് ചമയം നാടകരാവിന് കൊടിയേറി