എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
പ്രതി ബിനു.
ആളൂര്‍: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അതിമാരക രാസലഹരിയായ എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി ഒരാളെ തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ആളൂര്‍ പൊരുന്നംകുന്ന് സ്വദേശി കോട്ടക്കല്‍ വീട്ടില്‍ ബിനു (26) ആണ്് പിടിയിലായത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.07 ഗ്രാം എംഡിഎംഎയും വില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 22,000 രൂപയും എംഡിഎംഎയുടെ ചില്ലറവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായ ബിനു ആളൂര്‍, കൊരട്ടി പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു പോക്സോ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ലഹരി ഉപയോഗിച്ച് മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയില്‍ വാഹനമോടിച്ച കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവര്‍ത്തി ചെയ്ത കേസിലും ഉള്‍പ്പടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തൃശൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ഗംഗാധരന്, കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. വിനോജ്, മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എന്‍. ഷാജു, ഡാന്‍സാഫ് എസ്ഐമാരായ ജയകൃഷ്ണന്, സതീശന് മടപ്പാട്ടില്‍, ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ എം.എസ്. ശ്രീനിവാസന്, ജിഎഎസ്ഐമാരായ ഷിജോ, മിനിമോള്‍, സിപിഒമാരായ അജീഷ്, അഭിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി