ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കലില്‍ അനുസ്മരണ യോഗം നടത്തി
ഇരിങ്ങാലക്കുട: ഡല്‍ഹി കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും അതിശൈത്യത്തില്‍ കൊടു തണുപ്പില്‍ ഐതിഹാസിക സമരത്തില്‍ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ച ധീര കര്‍ഷകര്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടും ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കലില്‍ സംയുക്ത കര്‍ഷക സമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം നടത്തി. അനുസ്മരണ യോഗം കേരള കര്‍ഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (എം) നേതാവ് ടി.കെ. വര്‍ഗീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സിദ്ധാര്ഥന് പട്ടേപ്പാടം, ഡേവീസ് കോക്കാട്ട്, ഗിരീഷ് മണപ്പെട്ടി, കെ.ജെ. ജോണ്സണ്, പി.ആര്. ബാലന്, കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍