വല്ലക്കുന്ന് വിശുദ്ധ അൽഫോൻസ ദേവാലയത്തിൽ പടുകൂറ്റൻ ട്രീ
വല്ലക്കുന്ന് വിശുദ്ധ അൽഫോൻസ ദേവാലയത്തിൽ പടുകൂറ്റൻ ട്രീ
വല്ലക്കുന്ന്: വിശുദ്ധ അൽഫോൻസ ദേവാലയത്തിലെ ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും പ്രത്യേകിച്ച് ക്രൈസ്തവരും അക്രൈസ്തവരുമായ യുവജനങ്ങളുടെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായി 80 അടി ഉയരമുള്ള കൂറ്റൻ ക്രിസ്തുമസ് ട്രീ ദീപാലങ്കാര പ്രഭയിൽ ഒരുക്കി. 2019 ലെ മെഗാ പുൽക്കൂടിന്റെ തുടർച്ചയായി 2020 ൽ Belen 2020 പൂർത്തിയായി. ക്രിസ്തുമസിന് ഒരുക്കമായി തിരുനാളിനോടനുബന്ധിച്ച് ഒത്തിരിയേറെ കാരുണ്യപ്രവർത്തികൾ നടത്തിയതിനുശേഷം ഏവരുടെയും മനസിന് കുളിർമ നൽകുന്ന ഈ വർണവിസ്മയത്തിന്റെ ക്രമീകരണങ്ങൾ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് തയാറാക്കിയിരിക്കുന്നത്. 80 അടി ഉയരമുള്ള ട്രീ ലിംക ബുക്ക് ഓഫ് റെക്കോർഡിനുപോലും പരിഗണിക്കപ്പെടാവുന്നതാണ്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു