താഴേക്കാട് പള്ളി കോവിഡ് കാലത്തു മാതൃക ക്രിസ്തുമസ് ആഘോഷിക്കുന്നു
ഇരിങ്ങാലക്കുട: ക്രിസ്തുമസിനോട് അനുബന്ധിച്ച് നാനാജാതി മതസ്ഥരായ 100 നിര്‍ധന കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ക്രിസ്തുമസ് ഗിഫ്റ്റ് നല്കി അഗതി മന്ദിരങ്ങളില്‍ ക്രിസ്തുമസ് വിരുന്ന് നടത്തി. കല്ലേറ്റുംകര റെയില്‍വേയോട് ചേര്‍ന്നുള്ള കനാല്‍ ബേസില്‍ ജീവിക്കുന്ന മക്കളില്ലാത്ത ഒരു അനാഥ അമ്മക്ക് ഇടുപ്പെല്ലിന്റെ ഓപ്പറേഷന് ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചിലവഴിച്ചു ചികിത്സ നടത്തിയ ശേഷം മോതിരക്കണ്ണിയിലെ അമ്മ അഗതിമന്ദിരത്തില്‍ പ്രവേശിപ്പിച്ചു . താഴേക്കാട് ഇടവക അംഗങ്ങളുടെ സാമ്പത്തിക സഹകരണത്തോടെ നടത്തുന്ന ക്രിസ്തുമസ് ആഘോഷത്തിന്റെ ഉദ്ഘാടനം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് ക്രിസ്തുമസ് ഗിഫ്റ്റ് വിതരണം ചെയ്തുകൊണ്ട് നിര്‍വഹിച്ചു. കൈക്കാരന്മാരായ മാത്യൂസ് കരേടന്, വിന്‍സെന്റ് തെക്കേത്തല, ജോര്‍ജ് തൊമ്മാന, റീജോ പാറയില്‍ കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളങ്കുന്നപ്പുഴ, കുടുംബക്ഷേമനിധി സെക്രട്ടറി മിനി ജോണ്സന് എന്നിവര്‍ സംസാരിച്ചു.