മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ശതാവരിയുടെ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഔഷധ വനം പദ്ധതി പ്രകാരം കൃഷി നടത്തിയ ശതാവരിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള വിജനമായ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ഔഷധ സസ്യങ്ങള്‍ വെച്ചു പിടിപ്പിക്കണമെന്നും മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ഔഷധവനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്നും എംഎല്‍എ പറഞ്ഞു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത്ത് കുമാര്‍, ലളിത ചന്ദ്രശേഖരന്, പി.സി. ശശി, എം.എസ്. മൊയ്തീന്, സി.വി. പ്രദീപ്, കെ.ആര്. രവി, സര്‍ക്കിള്‍ സഹകരണ യൂണിയന് കമ്മിറ്റി അംഗം എം.വി. ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.

ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി