ഹരിത കര്മസേനയുടേയും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെയും ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങളെ തരംതിരിച്ച് സംസ്കരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹരിത കര്മസേനയുടേയും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെയും ഉദ്ഘാടനം നടത്തി. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന് കോ-ഓര്‍ഡിനേറ്റര്‍ വേലായുധന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ലിജി രതീഷ്, ടി.വി. വിബിന്, മെമ്പര്‍മാരായ ബിജോയ് കളരിക്കല്‍, സുനന്ദ ഉണ്ണികൃഷ്ണന്, കെ.എം. പ്രേമവത്സന്‍, വി.ടി. ബിനോയ്, നിഷ പ്രനീഷ്, പ്രഭാത് വെള്ളാപ്പുള്ളി, ജോയ്സി ആന്റണി, ഷാലി ദിലീപ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീലാല്‍, വിഇഒ ഗീത എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി