കെപിഎംഎസ് വെള്ളാങ്കല്ലൂര്‍ യൂണിയന് ജനറല്‍ കൗണ്‍സില്‍
വെള്ളാങ്കല്ലൂര്‍: കോട്ടയത്ത് നവംബര്‍ 21ന് നടക്കുന്ന അവകാശ പ്രഖ്യാപനം പട്ടിക വിഭാഗങ്ങളുടെ സമരാരവമായി മാറുമെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എ. അജയഘോഷ് പറഞ്ഞു. കെപിഎംഎസ് വെള്ളാങ്കല്ലൂര്‍ യൂണിയന് ജനറല്‍ കൗണ്‍സില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടികവിഭാഗക്കാരുടെ ഭൂപ്രശ്നത്തെ കേവലം പാര്‍പ്പിട പ്രശ്നമായി മാത്രമാണ് സര്‍ക്കാരും സമൂഹവും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ശശി കോട്ടോളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എന്‍. സുരന്, ബിനോജ് തെക്കേമറ്റത്തില്‍, സന്തോഷ് ഇടയിലപ്പുര, സന്ധ്യ മനോജ്, ആശ ശ്രീനിവാസന്, എം.സി. സുനന്ദകുമാര്‍, എം.സി. ശിവദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ശശി കോട്ടോളി (പ്രസിഡന്റ്), എം.സി. ശിവദാസന്‍ (സെക്രട്ടറി), ബാബു തൈവളപ്പില്‍ (ഖജാജി)

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു