മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ നടന്ന മാധ്യമ സംഗമത്തില്‍ പങ്കെടുത്തവര്‍ ബിഷപ്് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം.
ഇരിങ്ങാലക്കുട: മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ദുരിതം അനുഭവിക്കുന്നവരുടെ ശബ്ദം സമൂഹത്തില്‍ എത്തിക്കാനും നന്മയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് പകരാനും മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനം അഭിനന്ദനാര്‍ഹമാണ്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ദൗത്യം വാര്‍ത്ത കണ്ടെത്തുക മാത്രമല്ല സത്യം കണ്ടെത്തുകയും അത് ഉത്തരവാദിത്വത്തോടുകൂടെ ജനങ്ങളിലേക്ക് എത്തിക്കുകയുമാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, പിആര്‍ഒ മാരായ ഫാ. ജിനോ മാളക്കാരന്‍, ജോസ് അളിയത്ത്, ദീപിക സീനിയര്‍ എഡിറ്റര്‍ സെബി മാളിയേക്കല്‍, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, കേരളസഭ ഡയറക്ടര്‍ ഫാ. ജെയിസണ്‍ വടക്കുംഞ്ചേരി, ഫാ. ലിന്റോ പനംകുളം, ഫാ. ജോസഫ് തൊഴുത്തുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍