മാധവനാട്യഭൂമിയിലെ ദശരൂപക മഹോത്സവത്തില്‍ രുഗ്മിണി ഹരണം
രുഗ്മിണി ഹരണം കൂടിയാട്ടത്തില്‍ രുഗ്മിണിയായി ഡോ. അപര്‍ണ നങ്ങ്യാരും മകരന്ദികയായി സരിത കൃഷ്ണകുമാറും.
ഇരിങ്ങാലക്കുട: കൂടിയാട്ട ഇതിഹാസം അമ്മന്നൂര്‍ മാധവ ചാക്യാരുടെ സ്മരണാര്‍ഥം ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ നടക്കുന്ന ഗുരുസ്മരണ ദശരൂപക മഹോത്സവത്തില്‍ ഡോ. അപര്‍ണ നങ്ങ്യാര്‍ സംവിധാനം ചെയ്ത രുഗ്മിണി ഹരണം കൂടിയാട്ടം അരങ്ങേറി. കൂടിയാട്ടത്തിന് മുന്‍പ് ഡോ. വി.ആര്. മുരളീധരന് ദശരൂപകങ്ങളിലെ ഈഹാമൃഗം രുഗ്മിണി ഹരണം ഗ്രന്ഥത്തിന്റെ സാഹിതീയത വിഷയത്തില്‍ പ്രഭാഷണം നടത്തി.
രുഗ്മിണിയും സഖിയായ മകരന്ദികയും തമ്മില്‍ കൃഷ്ണ ഗുണങ്ങളെക്കുറിച്ച് പറയുന്നതും രുഗ്മിണി കൃഷ്ണന്റെ ചിത്രം കണ്ട് അനുരാഗവിവശയാവുന്നതും ആയിരുന്നു പ്രധാന അഭിനയരംഗങ്ങള്‍. രുഗ്മിണിയായി ഡോ. അപര്‍ണ നങ്ങ്യാരും മകരന്ദികയായി സരിത കൃഷ്ണകുമാറും രംഗത്തെത്തി. രുഗ്മിണി ഹരണം അവതരണത്തില്‍ മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ എന്നിവരും ഇടയ്ക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, മൂര്‍ക്കനാട് ദിനേശ് വാര്യര്‍ എന്നിവരും താളത്തില്‍ ആതിര ഹരിഹരന്, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം ഋതു, ഗുരുകുലം ഗൗരി, മേധ നങ്ങ്യാര്‍ എന്നിവരും പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍