മജ്ജയില്‍ കാന്‍സര്‍ ബാധിച്ച ആദിദേവിന് കാരുണ്യവുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ച മൂന്നു വയസുകാരന് ആദിദേവിനു ചികിത്സാ സഹായമായി 25000 രൂപ കൈമാറി. രണ്ടര വര്‍ഷമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടുന്ന ഈ കുഞ്ഞും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്. ആദിദേവിന്റെ ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കും ഏറെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിനു കൈതാങ്ങാകുകയാണ് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്. ചികിത്സാ സഹായം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ആദിദേവിന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമസ്, ട്രഷറര്‍ ജോണ്‍ തോമസ്, ജോണ്‍ കെ. ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു