ഇന്ധന വിലവര്‍ധനയില്‍ കേരള കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

ഇരിങ്ങാലക്കുട: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സേതു മാധവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സിജോയ് തോമസ്, നഗരസഭാ കൗണ്‍സിലര്‍ ഫെനി എബി, എബി വെള്ളാനിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.