ബിജെപി പട്ടികജാതി മോര്‍ച്ച പൂമംഗലം പഞ്ചായത്ത് കമ്മിറ്റി പതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: ബിജെപി പട്ടികജാതി മോര്‍ച്ച പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂമംഗലം പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. പൂമംഗലം പഞ്ചായത്തിലെ അവുണ്ടര്ച്ചാല്, പതിനൊന്നാംചാല്‍ തുടങ്ങിയ മത്സ്യകാപ്പുകള് കുത്തക മുതലാളിമാര്‍ക്ക് ലേലം ചെയ്ത് കൊടുക്കുന്ന രീതി അവസാനിപ്പിക്കുകയും ലേലം റദ്ദു ചെയ്തുകൊണ്ട് പഞ്ചായത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുവാന്‍ അനുവദിക്കണമെന്നും നിലവില്‍ ആധുനിക രീതിയിലുള്ള അരിച്ച് പിടിക്കല്‍ രീതിയിലാണ് ലേലം കൊള്ളുന്നവര്‍ മത്സ്യം പിടിക്കുന്നത്. ഇത് നാടന്‍ മത്സ്യങ്ങളുടെ വംശനാശത്തിനു ഇടയാകുകയും ചെയ്യും. ഇതിനെതിരെയാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. പ്രതിഷേധ ധര്‍ണ പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് നമ്പ്യങ്കാവ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.പി. ദിനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സജീവ്കുമാര്‍ കുരിയക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണന് പൂമംഗലം, ദീപു എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ. ഉണ്ണികൃഷ്ണന്, വിനില്‍ കൈപ്പാറ എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു