കേരള കര്‍ഷകസംഘം സംയോജിത കൃഷിയുടെ ഏരിയ തല ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംയോജിത കൃഷിയുടെ ഏരിയാതല ഉദ്ഘാടനം നടവരമ്പ് വൈക്കരയില്‍ എം.ടി. വര്‍ഗീസിന്റെ തോട്ടത്തില്‍ നടത്തി. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് ഉദ്ഘാടനം നിര്‍വഹിച്ചു. വേലായുധന് കാരയില്‍ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായിരുന്നു. സിപിഐഎംഎല്സി സെക്രട്ടറി എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം സുമിത് നടവരമ്പ്, ശ്രീധരന് കാരയില്‍, പി.ജെ. സതീഷ്, എം.എ. അനിലന്‍, എം.ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു