സ്പെഷല്‍ ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങി; വിതരണം ചെയ്യുന്നത് 1,09,812 പേര്‍ക്ക്

ഇരിങ്ങാലക്കുട: ഓണത്തിനു മുന്നോടിയായുള്ള സ്പെഷല്‍ ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങി. മുകുന്ദപുരം താലൂക്കില്‍ 156 റേഷന്‍ കടകളിലായി 1,09,812 കാര്‍ഡ് ഉടമകളാണുള്ളത്. 15 ഇനങ്ങളാണു ഭക്ഷ്യകിറ്റില്‍ ഉള്ളത്. ഈ മാസം 16 വരെയാണു കിറ്റുകള്‍ വിതരണം ചെയ്യുന്നത്. നഗരസഭ പരിധിയില്‍ എആര്‍ഡി നമ്പര്‍ 38 കടയില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ഒ.എസ്. അവിനാശ് കിറ്റ് വിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി വരിക്കശേരി, താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ആന്റോ, റവന്യു ഇന്‍സ്പെക്ടര്‍ പി.എം. സജിന, റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് സെക്രട്ടറി പി. മധു എന്നിവര്‍ പങ്കെടുത്തു.