കോവിഡ് വാക്സിന് നല്‍കുന്നത് മഹത്തായ പുണ്യകര്‍മ്മം മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: കോവിഡ്19 നെ തിരെ വാക്സിന് നല്‍കുന്നത് മഹത്തായ പുണ്യകര്‍മ്മം തന്നെയാണന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക നടത്തിയ ആശ്വാസ് സൗജന്യ വാക്സിനേഷന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച വര്‍ക്കേ പൊതു സ്ഥലങ്ങളിലേക്ക് പ്രവേശനമുള്ളു എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വാക്സിനേഷന് ക്യാമ്പുകള്‍ അനിവാര്യതയാണന്നും സാധിക്കാവുന്ന എല്ലാ പ്രസ്ഥാനങ്ങളും ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും ബിഷപ്പ് കൂട്ടി ചേര്‍ത്തു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജിബിന്‍ നായത്തോടന്‍, ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ ജിയോ പോള്‍ തട്ടില്‍, ട്രസ്റ്റിമാരായ ജോസ് കൊറിയന്‍, വര്‍ഗ്ഗീസ് തൊമ്മാന, അഗസ്റ്റിന് കോളേങ്ങാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ഷാജന് കണ്ടംകുളത്തി, പള്ളി കമ്മറ്റി അംഗം അഡ്വ ഹോബി ജോളി, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ബാബു നെയ്യന്, പ്രതിനിധി യോഗം സെക്രട്ടറി പ്രൊഫ. എം.ടി.കൊച്ചപ്പന്, ബാബു പുത്തനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. സെന്റ് ജെയിംസ് ഹോസ്പിറ്റലുമായി ചേര്‍ന്ന് ആയിരത്തോളം പേര്‍ക്ക് സൗജന്യ വാക്സിന് നല്‍കിയത്.