സേക്രഡ് ഹാര്‍ട്ട് ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ 41-ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി. ചടങ്ങ് ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഫാ. ടിന്റോ ഞാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ് അധ്യക്ഷത വഹിച്ചു. ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് പുതിയ ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ നിര്‍വഹിച്ചു. സ്കൂള്‍ ഓഫ് നഴ്സിംഗ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി ജോണ്‍ സിഎസ്എസ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത, സിഎസ്എസ് ആശുപത്രി മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, നഴ്സിംഗ് വിദ്യാര്‍ഥി ഓഷിന്‍ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും നടത്തി.