ഊരകം ആരോഗ്യകേന്ദ്രത്തില്‍ സ്ഥിരമായി സേവനം ലഭ്യമാക്കണം: കോണ്‍ഗ്രസ്
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ 10, 11, 12, 13 വാര്‍ഡുകളിലെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഊരകം ആരോഗ്യകേന്ദ്രത്തില്‍ സ്ഥിരമായി ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കണമെന്നു കോണ്‍ഗ്രസ് ഊരകം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രവര്‍ത്തിച്ചിരുന്ന ഈ ആരോഗ്യകേന്ദ്രം ഇപ്പോള്‍ വല്ലപ്പോഴും പ്രവര്‍ത്തിക്കുന്ന അവസ്ഥയിലെത്തിയിരിക്കയാണ്. ആരോഗ്യകേന്ദ്രം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കണമെന്നും നിലവിലെ ആരോഗ്യകേന്ദ്രത്തിനു മുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മിച്ച് ഇവിടെ സ്ഥിരം ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, സെക്രട്ടറി അശ്വതി സുബിന്, ബൂത്ത് പ്രസിഡന്റുമാരായ കെ.എല്‍. ബേബി, എം.കെ. കലേഷ് എന്നിവര്‍ പ്രസംഗിച്ചു.