നാനൂറ് എക്കറോളം പാടശേഖരങ്ങള്‍ വെള്ളത്തില്‍ ആശങ്കയില്‍ കര്‍ഷകര്‍
കാട്ടൂര്‍ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകര്‍ച്ചാഭീഷണിയില്‍ ;നാനൂറ് എക്കറോളം പാടശേഖരങ്ങള്‍ വെള്ളത്തില്‍ മുങ്ങുമെന്ന ആശങ്കയില്‍ കര്‍ഷകര്‍.
ഇരിങ്ങാലക്കുട: ദിവസങ്ങളായുള്ള മഴയും ചിമ്മിനി ഡാമില്‍ നിന്നുള്ള വെള്ളത്തെയും തുടര്‍ന്ന് കാട്ടൂര്‍ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകര്‍ച്ചാ ഭീഷണിയില്‍. രണ്ട് കിലോമീറ്റര്‍ വരുന്ന ബണ്ടിന്റെ അഞ്ഞൂറ് മീറ്ററോളം ദൂരം വെള്ളം കരകവിഞ്ഞ് ബണ്ട് എത് നിമിഷവും പൊട്ടാവുന്ന അവസ്ഥയിലാണ്. ബണ്ട് പൂര്‍ണ്ണമായും തകര്‍ന്നാല്‍ കാട്ടൂര്‍, മനവലശ്ശേരി വില്ലേജുകളിലായിട്ടുള്ള 400 എക്കറോളം പാടങ്ങള്‍ വെള്ളത്തിലാകും. ഇപ്പോള്‍ കൃഷി ഇറക്കിയിട്ടുള്ള 75 ഏക്കറില്‍ വെള്ളം കയറിക്കഴിഞ്ഞു. നൂറ് ശതമാനവും ക്യഷി ഇറക്കുന്ന പാടശേഖരങ്ങളാണിത്. എംഎം കനാലിന്റെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ബണ്ട് അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ശാശ്വത പരിഹാരമെന്ന തലത്തില്‍ ബണ്ടിന്റെ ഉയരം വര്‍ധിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. വിഷയത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയുമായ പി കെ ഡേവീസ്മാസ്റ്റര് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, കര്‍ഷക സംഘം എരിയ പ്രസിഡന്റ് ടി എസ് സജീവന്മാസ്റ്റര്, സെക്രട്ടറി ടി ജി ശങ്കരനാരായണന്, കര്‍ഷകസംഘം പഞ്ചായത്ത് സെക്രട്ടറി മനോജ് വലിയപറമ്പില്‍, പാടശേഖര കമ്മിറ്റി ഭാരവാഹികളായ ശങ്കരന് കാളിപറമ്പില്‍, കണ്ണന് മുളങ്ങര, സുരേഷ്, സനു, മനവലശേരി പാടശേഖരം സെക്രട്ടറി ജോയ് എന്നിവരും കൂടെയുണ്ടായിരുന്നു.
എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.