കേരള മഹിളാസംഘം മുരിയാട് മേഖല കണ്വെന്ഷന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള മഹിളാ സംഘം മുരിയാട് മേഖല കണ്വെന്ഷന് ഷീല ജയരാജന്റെ വസതിയില്‍ നടന്നു. മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. ജയ ഉദ്ഘാടനം നിര്‍വഹിച്ചു. ബിന്ദു സലീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, പ്രസിഡന്റ്് ശോഭന മനോജ്, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.ആര്. സുന്ദരന്‍, ഷീല ജയരാജ്, രമണി പരമു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഷീല ജയരാജ് (പ്രസിഡന്റ്) ബിന്ദു സലീഷ് (സെക്രട്ടറി) എന്നിവരേയും തെരഞ്ഞടുത്തു.