പിണ്ടിപ്പെരുന്നാളിന് സെന്റ് തോമസ് കത്തീഡ്രലിനു മുന്നിലെ പിണ്ടിയില്‍ ദീപം തെളിഞ്ഞു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന് മുന്നോടിയായി കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ ഒരുക്കിയ പിണ്ടിയില്‍ ബിഷപ്പും വൈദീകരും വിശ്വാസികളും പൗരപ്രമുഖരും ചേര്‍ന്ന് ദീപം തെളിയിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആദ്യ ദീപം തെളിയിച്ചു. തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ദേവസ്വം ചെയര്മാന് യു പ്രദീപ് മേനോന്, മുന്‍ നഗരസഭാ ചെയര്മാന് എംപി ജാക്സണ്, നഗരസഭാ വൈസ് ചെയര്‍മാര്‍ ടിവി ചാര്‍ളി, എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് തുടങ്ങിയവര്‍ ദീപം തെളിയിച്ചു. ഇന്നു വൈകീട്ട് ഏഴിന് ദേവാലയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഡിവൈഎസ്പി ബാബു.കെ തോമസ് നിര്‍വഹിക്കും.
കത്തീഡ്രല്‍ സിഎല്‍സിയുടെ പിണ്ടി മത്സരം
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ഉയരം കൂടിയ പിണ്ടികള്ക്കുള്ള മത്സരം നടക്കും. ഒന്നാം സമ്മാനമായി 10,001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 5,001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 4,001 രൂപയും ട്രോഫിയും നാലാം സമ്മാനമായി 3,001 രൂപയും ട്രോഫിയും, അഞ്ചാം സമ്മാനം 2,001 രൂപയും ട്രോഫിയുമാണ് നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പ് 8086254022 എന്ന നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യൂണിറ്റുകള്‍ക്കും മത്സരിക്കാവുന്നതാണ്.
കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ പിണ്ടി അലങ്കാര മത്സരം
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പിണ്ടി അലങ്കാര മത്സരം നടത്തുന്നു. ഒന്നാം സമ്മാനമായി 6,666 രൂപയും, രണ്ടാം സമ്മാനമായി 5,555 രൂപയും, മൂന്നാം സമ്മാനമായി 4,444 രൂപയുമാണ് നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9656121394 എന്ന നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.