പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കോടതി ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കോടതി ശിക്ഷ വിധിച്ചു. മാടായിക്കോണം അച്ചുനായര് മൂലയില്‍ തൈവളപ്പില്‍ കുമാരന് മകന് രാജനെയാണ് (61) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. 12 വയസുകാരി ആയ ബാലികയോട് ലൈംഗിക അതിക്രമം കാണിച്ചതിനാണ് ശിക്ഷ. പോക്സോ നിയമപ്രകാരം മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം ഒരു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും പിഴ അടക്കാത്ത പക്ഷം വീണ്ടും നാലുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കുന്നതിനും വിധിയായി. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എന്‍. സിനി മോള് ഹാജരായി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയിരുന്ന സുരേഷ് കുമാര്‍ ആണ് കേസ് അന്വേഷണം നടത്തിയത്.