മൊബൈല്‍ തട്ടിയെടുത്ത കേസില്‍ യുവാവു പിടിയില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് അമ്പലത്തിനടുത്ത് റോഡില്‍ വെച്ച് യുവാവിന്റെ മൊബൈല്‍ തട്ടിയെടുത്ത് ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതി പിടിയില്‍. കരുവന്നൂര്‍ ജനത കോളനിയില്‍ കുന്നുമത്ത് വീട്ടില്‍ അനൂപ് (27) എന്നയാളാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. നായയെ വെട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. കൂടാതെ ജനത കോളനി പരിസരങ്ങളില്‍ ലഹരി ഉപയോഗിച്ച് വടിവാള്‍ വീശി അയല്‍ക്കാരെ ഭീഷണിപ്പെടുത്തുക പതിവാണെന്നും പോലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ എം.എസ്. ഷാജന്, എസ്ഐ അനില്‍, എസ്ഐ ക്ലീറ്റസ്, ഉദ്യോഗസ്ഥരായ ദിനേശ്, അര്ജുന്, രാഗേഷ്, ഷാബു, ബിനുരാജ് എന്നിവരും ഉണ്ടായിരുന്നു.

ഓപ്പറേഷന് കാപ്പ, സ്റ്റേഷന് റൗഡികളെ നാടു കടത്തി
സൈ ഹണ്ടില്‍ 14 പേര് പിടിയില്‍, നിരവധി പേര് നിരീക്ഷണത്തില്‍
ഓണ്‍ലൈനില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ചു, മൊബൈല്‍ ഫോണ്‍ കവര്‍ന്നു
മയക്കുമരുന്ന് കുറ്റവാളികളില്‍ നിന്ന് വാഹനങ്ങളും സ്വത്തു വകകളും കണ്ടുകെട്ടാന്‍ ഉത്തരവായി