ഇന്ത്യ കടന്ന് എപ്ലസ് പെരുമ, നേപ്പാള്‍ സ്വദേശിക്ക് ഫുള്‍ എപ്ലസ്,അനുമോദനവുമായി നാട്ടുക്കാരും അധ്യാപകരും സഹപാഠികളും
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതോടെ നാട്ടില്‍ അനുമോദന ചടങ്ങുകള്‍ സജീവമാണ്. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നേപ്പാള്‍ സ്വദേശിയെ സഹപാഠികളും നാട്ടുക്കാരും ചേര്‍ന്ന് അനുമോദിക്കുന്നതാണ് ഏറെ വ്യത്യസ്തമായത്. എസ്എസ്എല്‍സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നേപ്പാള്‍ സ്വദേശിയായ വിനീത വിശ്വകര്‍മ്മയാണ് അനുമോദനത്തിന് അര്‍ഹയായത്. കല്ലേറ്റുംകര ബിവിഎം സ്കൂളിലെ വിദ്യാര്‍ഥി ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേപ്പാളില്‍ നിന്ന് കല്ലേറ്റുംകരയിലെത്തിയവരാണ് വിനീതയുടെ അച്ചനും അമ്മയും. നേപ്പാളിലെ ബുര്ക്കയിലാണ് സ്വദേശം. കല്ലേറ്റുംകര എസ്റ്റേറ്റിലെ എഡി ആന്റ് സണ്‍സ് മിഠായി കമ്പനിയിലെ ജോലിക്കെത്തിയവരാണ് വിനീതയുടെ പിതാവ് ബര്‍ബഹാദും മാതാവ് പൂജയും. ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസുവരെ കല്ലേറ്റുംകര പള്ളിക്കു കീഴിലുള്ള ഐജെഎല്പി സ്കൂളിലും അഞ്ചാം ക്ലാസുമുതല്‍ കല്ലേറ്റുംകര ബിവിഎം സ്കൂളിലുമായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്. പാഠ്യേതര രംഗത്തും വിനീത സജീവമായിരുന്നു ക്ലാസിക്കല്‍ നൃത്തങ്ങളില്‍ സമ്മാനങ്ങള്‍ ഏറെ നേടിയിട്ടുണ്ട്. സഹോദരന് വിഷാല്‍ എട്ടാം ക്ലാസിലും സഹോദരി ജാനകി നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം
ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എന്‍.എസ്. സംഘമിത്രക്ക്
ഡോ കെ.ജെ. വര്‍ഗീസിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ്
തൃശൂര്‍ പ്രവിശ്യ ഡിസിഎല്‍ ടാലന്റ് ഫെസ്റ്റിൽ ഓവറോള്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ ഹൈസ്ക്കൂള് ടീം
കോള്‍ നിലങ്ങള്‍ ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുല്‍ച്ചാടികള്‍ കൂടി
സ്ട്രീം ഗവേഷണ പ്രോജക്ടുകളുടെ പ്രകാശനം