വീട്ടിലെ ലൈബ്രറി മാതൃകാപരം: മന്ത്രി ഡോ: ആര് ബിന്ദു
ഇരിങ്ങാലക്കുട: സമൂഹത്തില്‍ സാംസ്കാരിക മൂല്യങ്ങളും ശാസ്ത്രാവബോധവും വളര്‍ത്തിയെടുക്കുന്നതിനും വൈജ്ഞാനികമായ വെളിച്ചം പുതുതലമുറകളിലേക്ക് പകരാനും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്കും ലൈബ്രറികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. മാനുഷികതയിലടിയുറച്ച വ്യക്ത്യധിഷ്ഠിതമായ തന്റെ പുരോഗമനാശയങ്ങള്‍ സമൂഹത്തിനും ഉപകാരപ്രദമാകണമെന്ന ലക്ഷ്യത്തോടെ റഷീദ് കാറളം ആരംഭിച്ചിരിക്കുന്ന വീട്ടിലെ ലൈബ്രറി എത്രയും മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ലൈബ്രറി ഉദ്ഘാടനം ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആര് ബിന്ദു പറഞ്ഞു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. കെ. ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു. എന്‍.കെ. ഉദയപ്രകാശ്, പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, പി. തങ്കപ്പന് മാസ്റ്റര്‍, ഡോ. പി.ആര്. ഷഹന, എസ്. കവിത, പി.എന്‍. സുനില്‍, രാധാകൃഷ്ണന് വെട്ടത്ത്, എന്‍.ആര്. പ്രദീപ് നമ്പൂതിരി, കെ.എന്‍. സുരേഷ് കുമാര്‍, വി.ജി. പാര്‍വ്വതി തുടങ്ങിയവര്‍ സംസാരിച്ചു.