ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരണീയം നടന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദരണീയം 2024 കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാട്ടുങ്ങച്ചിറ പിടിആര്‍ മഹലില്‍ വെച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയവരേയും, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും ഐഎന്ബിഎ 2024 മത്സരത്തില്‍ മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുക്കപ്പെട്ട വി.എ. അസ്കറിനെയും ചടങ്ങില്‍ ആദരിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി.
മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.ആര്. ഷാജു അധ്യക്ഷത വഹിച്ച ആദരണീയം 2024 കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലുക്കാരന് മുന്‍ പഞ്ചായത്ത് അംഗം പി.എ. ഷഹീര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റൈഹാന്‍ ഷഹീര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത്ദാസ്, ക്രൈസ്റ്റ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. വി.പി. ആന്റോ, എസ്.എ. അബ്ദുല്‍ ഫൈസല്‍, ബൂത്ത് പ്രസിഡന്റുമാരായ സുരേഷ് പാവറട്ടി, വി.പി. ജെയിംസ്, ടി.ആര്. വിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.