ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത നിലയില്‍

മോഷണം നടന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ പോലീസെത്തി പരിശോധന നടത്തുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ മോഷണം. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ക്ഷേത്രത്തില്‍ എത്തിയ മേല്‍ശാന്തിയാണ് നടപ്പുരയിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. ക്ഷേത്രം അധികൃതര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സിസി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ടാവ് പിക്കാസുമായി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഭണ്ഡാരം തുറന്നിരുന്നതായും അത് കൊണ്ട് ഭണ്ഡാരത്തില് രണ്ടായിരം രൂപ മാത്രമേ ഉണ്ടാകാന്‍ സാദ്ധ്യത ഉള്ളൂവെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.
