ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ ചൈതന്യ കുടുംബ യൂണിറ്റ് 43-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ ചൈതന്യ കുടുംബ യൂണിറ്റ് 43-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന് റൈറ്റ് റവ.ഡോ. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. കത്തീഡ്രല്‍ ഇടവക വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ വിശിഷ്ഠാധിഥിയായിരുന്നു. കത്തീഡ്രല്‍ ഇടവക അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, യൂണിറ്റ് ആനിമേറ്റര്‍ സിസ്റ്റര്‍മാരായ സിസ്റ്റര്‍ അര്‍പ്പിത, സിസ്റ്റര്‍ ഈവ് ലിന്, വാര്‍ഡ് കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍, കൈക്കാരന്മാരായ ലിംസണ്‍ ഊക്കന്‍, ആന്റണി കണ്ടംകുളത്തി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, നവചൈതന്യ യൂണിറ്റ് പ്രസിഡന്റ് ആന്റു കുറുവീട്ടില്‍, മുന്‍ പ്രസിഡന്റ് വിക്ടറി തൊഴുത്തുംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ഷികാഘോഷത്തില്‍ വെച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് മെമന്‍ന്റോയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചു. 36 വര്‍ഷം ചൈതന്യ യൂണിറ്റിന്റെ പ്രസിഡന്റായി സേവനം ചെയ്ത മുന്‍ പ്രസിഡന്റ് വിക്ടറി തൊഴുത്തും പറമ്പിലിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. വലിയ നോമ്പില്‍ മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുത്ത കുഞ്ഞു മക്കള്‍ക്ക് സമ്മാനങ്ങള്‍ നല്കി അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് വിനു ആന്റണി അക്കരക്കാരന്‍ സ്വാഗതം പറഞ്ഞു സെക്രട്ടറി ബിജി ബാബു അയ്യംമ്പിള്ളി വാര്‍ഷികം റിപ്പോര്‍ട്ട് അവതരിപ്പിച്ചു, വൈസ് പ്രസിഡന്റ് നിത്യ ജോഷി കുന്നിക്കുരു നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോസ് കുറുവീട്ടില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ടോമി കണ്ടംകുളത്തി, ജെസ്റ്റിന് ബാലുമ്മല്‍, ട്രഷറര്‍ ജിസ്റ്റോ ജോസ്, മോളി പോള്‍ കിട്ടത്ത്, ഷിജി ജോളി എന്നിവര്‍ നേതൃത്വം നല്കി. കുടുംബ യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, സംഗീത വിരുന്നും പരിപാടി മാനോഹരമാക്കി തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടായിരുന്നു.