അറിവും കഴിവും പ്രകടിപ്പിക്കുവാന്‍ അവസരം നല്‍കുന്നത് മഹത്തരം: വി.പി. നന്ദകുമാര്‍
ഇരിങ്ങാലക്കുട: അറിവും കഴിവും പ്രകടിപ്പിക്കുവാന്‍ അവസരം നല്‍കുന്നത് മഹത്തരമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ പറഞ്ഞു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡിയുടെ നേതൃത്വത്തില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കലാരംഗത്ത് മികവ് തെളിയിച്ച ഭിന്നശേഷികുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇരിങ്ങാലക്കുട എംസിപി കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച മെഗാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹേം.
കലോത്സവത്തില്‍ മൂന്ന് ജില്ലകളിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളേയും ഇരുന്നൂറോളം ലയണ്‍സ് ക്ലബ്ബുകളുടെ പരിധിയിലുള്ളവരേയും ഉള്‍പ്പെടുത്തി ആയിരത്തി അഞ്ഞൂറോളം കുട്ടികളും മാതാപിതാക്കളും അധ്യാപകരും അടക്കം 2500 പേര് പങ്കെടുത്തു. ആദ്യമായാണ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡി ഭിന്നശേഷികുട്ടികള്‍ക്കായി മെഗാ കലാമേള സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം, ലഘുനാടകം, ശിങ്കാരിമേളം, ഒപ്പന, ഫാന്‍സി ഡ്രസ് തുടങ്ങിയവയില്‍ 200 ല്‍ അധികം കലാകാരന്മാര് അവരുടെ കഴിവ് തെളിയിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം അജയകുമാര്‍(ഗിന്നസ് പക്രു) മുഖ്യാതിഥിയായിരുന്നു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍ സമ്മാന ദാനം നിര്‍വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജെയിംസ് വളപ്പില, ടി. ജയകൃഷ്ണന്, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എം.ജെ. തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിജു പൊറത്തൂര്‍, ഡേവീസ് തട്ടില്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരായ വി.കെ. മധുസൂദനന്, ജോര്‍ജ്ജ് ഡി. ദാസ്, അഡ്വ. കെ.എന്‍. സോമകുമാര്‍, പി. തങ്കപ്പന്, ജോസഫ് ജോണ്‍, ഇ.ഡി. ദീപക്, സാജു ആന്റണി പാത്താടന്‍, ക്യാബിനറ്റ് സെക്രട്ടറി സി.എസ്. ശശി എന്നിവര്‍ പങ്കെടുത്തു.