തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈ വിതരണവും പച്ചക്കറി കൃഷി തൈ നടീലും നടന്നു

തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഫലവൃക്ഷ തൈ വിതരണവും പച്ചക്കറി കൃഷി തൈ നടീലും വികാരി ഫാ. സെബി കൂട്ടാല പറമ്പില്‍ കൈക്കാരന്മാരായ വിന്‍സന്‍ കാഞ്ഞിരപറമ്പില്‍, ആന്റോ മല്പ്പാന് എന്നിവര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈ വിതരണവും പച്ചക്കറി കൃഷി തൈ നടീലും വികാരി ഫാ. സെബി കൂട്ടാല പറമ്പില്‍ കൈക്കാരന്മാരായ വിന്‍സന്‍ കാഞ്ഞിരപറമ്പില്‍, ആന്റോ മല്പ്പാന് എന്നിവര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ വര്‍ഗീസ് കാച്ചപ്പിള്ളി, വിന്‍സന്‍ മഞ്ഞളി, ബെന്നി വിന്‍സന്റ്, ജോണ്സന് മാപ്രാണത്തുക്കാരന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാഫ്റ്റ് ചെയ്ത പ്ലാവ്, മാതളം, പേര, നെല്ലി തുടങ്ങിയ ഫലവൃക്ഷ തൈകളും ഹൈബ്രീഡ് പച്ചകറി തൈകളും വിതരണം ചെയ്തു.