വടക്കുംകര സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
വടക്കുംകര: വടക്കുംകര (ചാമക്കുന്ന്) സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാള് 16ന് ആഘോഷിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാള്‍ദിനമായ 16ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഹൃദയ പാലിയേറ്റീവ് കെയര്‍ അസി. ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷെറന്‍സ് എളംതുരുത്തി വചനസന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. നൗജിന് വിതയത്തില്‍, കൈക്കാരന്മാരായ ബെല്‍ജന്‍ കാനംകൂടം, പോള്‍സണ്‍ പൊട്ടത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ആനന്ദ് നരികുളം, ജോയിന്റ് കണ്‍വീനര്‍മാരായ വര്‍ഗീസ് പാലമറ്റം, അല്‍ഫോന്‍സാ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.