കുഞ്ഞുമനസുകള്ക്കായ് ചുമര്ചിത്രങ്ങളൊരുക്കി തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവനസംഘടനയായ തവനിഷ് പുല്ലൂര്‍ എസ്എന്ബിഎസ്എസ് എല്‍പി സ്കൂളില്‍ ഒരുക്കിയ ചുമര് ചിത്രങ്ങള്‍ കുഞ്ഞു മനസില്‍ ഒരുപാട് സന്തോഷം നിറച്ചു. തവനിഷ് വളണ്ടിയേഴ്സ് ആയ വിഷ്ണുപ്രിയ, അമിഷ, മെഹജ്ബിന്‍, ലിതിന് എന്നിവരാണ് മനോഹര ചിത്രങ്ങള്‍ ഒരുക്കിയത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ വ്യക്തിവികസത്തിന് ഉതകുന്ന രീതിയില്‍ ചുറ്റുപാടുകളെ ക്രമീകരിക്കാന്‍ സമൂഹത്തിന് ബാധ്യതഉണ്ടെന്നും അത് തവനിഷ് ഏറ്റെടുത്തത്തില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ടെന്നും റവ.ഡോ. ജോളി ആന്‍ഡ്രൂസ് പറഞ്ഞു. ഹെഡ്മിസ്ട്രെസ് മിനി ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുവിഷ് മുരളി സ്വാഗതവും എസ്എന്‍ സ്കൂള്‍ അധ്യാപിക ശാലിനി നന്ദിയും പറഞ്ഞു. തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫ. റീജ യൂജിന്‍, ഡോ. സുബിന് ജോസ്, ഡോ. അഖില്‍ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചുമര് ചിത്രങ്ങള്‍ ഒരുക്കിയ വിഷ്ണുപ്രിയ, അമിഷ, മെഹജ്ബിന്‍, ലിതിന് എന്നിവരെ പ്രിന്‍സിപ്പല്‍ അനുമോദിച്ചു.