പാവക്കഥകളി പുനരുജ്ജീവിപ്പിക്കാന്‍, മറയില്ല പാവക്കഥകളി
ഇരിങ്ങാലക്കുട: നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പാവക്കഥകളി പുനരുജ്ജീവിപ്പിക്കാന്‍ പുതിയ തലമുറയെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടനകൈരളിയില്‍ ശില്പശാല ആരംഭിച്ചു. പാവകള്‍ക്കുള്ളില്‍ കൈ കടത്തി വിരലുകള്‍കൊണ്ട് ചലിപ്പിക്കുന്ന കലാരൂപം 18ാം നൂറ്റാണ്ടില്‍ പാലക്കാട്ട് പരുത്തിപ്പുള്ളി ഗ്രാമത്തിലെ ആണ്ടിപണ്ടാരങ്ങളാണ് രൂപം നല്‍കിയത്. നാല് പതിറ്റാണ്ടുമുമ്പ് നാടകാചാര്യന് വേണുജിയുടെ നേതൃത്വത്തിലാണ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്. ഭുവന എന്ന സാംസ്കാരികസംഘടനയുടെ സഹായത്തോടെ നടത്തുന്ന ശില്പശാലയ്ക്ക് നടനകൈരളി ഡയറക്ടര്‍ കപില വേണുവാണ് നേതൃത്വം നല്‍കുന്നത്. ശില്പശാല വേണുജി ഉദ്ഘാടനം ചെയ്തു.