കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; ഷാജു പാറേക്കാടന്‍ പ്രസിഡന്റ്, എബിന് വെള്ളാനിക്കാരന്‍ ജനറല്‍ സെക്രട്ടറി

പ്രസിഡന്റ് ഷാജു പാറേക്കാടന്‍.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ പ്രസിഡന്റായി ഷാജു പാറേക്കാടനെയും ജനറല്‍ സെക്രട്ടറിയായി എബിന് വെള്ളാനിക്കാരനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ വി.കെ. അനില്‍ കുമാര്‍ (ട്രഷറര്‍), ടി.വി. ആന്റോ, പി.വി. നോബിള്‍, ടി. മണിമേനോന്‍ (വൈസ് പ്രസിഡന്റുമാര്‍), ഡീന്‍ ഷഫീദ്, ഷൈജോ ജോസ്, കെ.ആര്. ബൈജു (ജോയിന്റ് സെക്രട്ടറിമാര്‍), ലിഷോണ്‍ ജോസ് (യൂത്ത് വിംഗ് പ്രസിഡന്റ്), ബേബി ജോസ് (വനിത വിംഗ് പ്രസിഡന്റ്).
