നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് ധീര സംഗമം നടത്തി
രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടക്കുന്ന നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് നടന്ന ധീര സംഗമം സനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടക്കുന്ന നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് നടന്ന ധീര സംഗമം സനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സജ്ജീവ്കുമാര് അധ്യക്ഷത വഹിച്ചു. ലഫ്ടനഡ് കേണല്‍ ഡെലിന്‍ മാതു മുഖ്യാതിഥിയായിരുന്നു. കേണല്‍ പത്മനാഭന് , ക്യാപ്റ്റന്‍ സോമന് , സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് മാരായ ജെയ്സണ്‍ പാറേക്കാടന്‍ , ഫെനി എബിന് വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി എന്നിവര്‍ പ്രസംഗിച്ചു. സൈന്യത്തില്‍ സേവനമനുഷ്ഠിച്ച നായബ് സുബൈദാര്‍ പി.കെ. പത്മനാഭന് , ക്യാപ്റ്റന്‍ അഭിലാഷ്, കെ. ദേവദാസ്, കെ. ഗോപാലന് നായര്‍, ഷിജി ഈ നാശു, എം.വി. വിന്‍സെന്റ് എന്നിവരെ ആദരിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി