സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം

ഇരിങ്ങാലക്കുട ഉപജില്ലാ സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഉപജില്ലാ സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിലും ക്രൈസ്റ്റ് വിദ്യാനികേതന്‍ ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരങ്ങള്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ കണ്‍വീനര്‍ എം.ജെ. ഷാജി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സബ്ജില്ലാ സെക്രട്ടറി ജേക്കബ് ജെ. ആലപ്പാട്ട്, സിജോ ജോണി, ഡോ. സുധീര്‍, ആല്ഡ്രിന് ജെയിംസ്, അരുണ്‍ ഫ്രാന്‍സിസ്, ഓമന, സന്ദീപ്, ജോയിന്റ് കണ്‍വീനര്‍ വീനസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. അണ്ടര്‍ 15, 17 വിഭാഗങ്ങളിലായി 26 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.