കാട്ടൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ 2024 25 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

രമേശ് മേനോന്.
കാട്ടൂര്‍: കാട്ടൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ 2024 25 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാട്ടൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് നടന്നു. പുതിയ പ്രസിഡന്റായി രമേശ് മേനോന് സെക്രട്ടറി ലോറന്‍സ് ചിറ്റിലപ്പിള്ളി ട്രഷറര്‍ ജോസഫ് കുര്യന് ആലപ്പാട്ട് എന്നിവര്‍ സ്ഥാനമേറ്റു. വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. രാധിക ജയകൃഷ്ണന് ഭദ്രദീപം തെളിയിച്ചു. സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, റീജിയന് ചെയര്മാന് കെ.സി. പ്രദീപ്, പി.സി. അജിതന്, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജോര്‍ജ്ജ് ഡി. ദാസ് എന്നിവര്‍ സംസാരിച്ചു.
