അനധികൃത നിയമനങ്ങള്‍; മുരിയാട് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
മുരിയാട് പഞ്ചായത്തിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: ഇല്ലാത്ത തസ്തികയിലുള്‍പ്പെടെ പഞ്ചായത്തിലെ വിവിധ ജോലികളില്‍ നിരവധി സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരെ സ്ഥിരമായി തിരുകി കയറ്റുന്ന പഞ്ചായത്തിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത്, ഭാരവാഹികളായ എം.എന്‍. രമേശ്, ശ്രീജിത്ത് പട്ടത്ത്, ഐ.ആര്. ജെയിംസ്, കെ. മുരളീധരന്, ജോമി ജോണ്‍, തുഷം സൈമണ്‍, വിബിന് വെള്ളയത്ത്, എബിന് ജോണ്‍, സേവ്യര്‍ ആളൂക്കാരന്‍, കെ.വൃന്ദകുമാരി, നിത അര്ജുനന്, ബൈജു മുക്കുളം, സി.പി. ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി